അവസാനം പരിഷ്കരിച്ച തീയതി: സെപ്റ്റംബർ 26, 2014

DRAGON DICTATION-ന്‍റെ ഒപ്പം SWYPE നൽകുമ്പോഴുള്ള അന്തിമ ഉപയോക്തൃ ലൈസൻസ് ഉടമ്പടി

നിങ്ങളും (SWYPE-ഉം DRAGON DICTATION ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന വ്യക്തി അല്ലെങ്കിൽ എന്‍റിറ്റി) NUANCE COMMUNICATIONS, INC. ("NUANCE")-ഉം തമ്മിലുള്ള ഒരു നിയമപരമായ ഉടമ്പടിയാണിത്. ഇനിപ്പറയുന്ന നിബന്ധനകൾ ദയവായി ശ്രദ്ധാപൂർവം വായിക്കുക.

SWYPE സോഫ്റ്റ്‌വെയറും ഒപ്പം/അല്ലെങ്കിൽ DRAGON DICTATION സേവനവും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഈ അന്തിമ ഉപയോക്തൃ ലൈസൻസ് ഉടമ്പടിയുടെ ("ഉടമ്പടി") നിബന്ധനകൾ നിങ്ങൾ അംഗീകരിച്ചിരിക്കണം. "അംഗീകരിക്കുന്നു" ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഈ ഉടമ്പടിയിലെ നിബന്ധനകൾ അനുസരിക്കുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. ഈ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കാത്ത പക്ഷം, SWYPE സോഫ്റ്റ്‌വെയറോ അല്ലെങ്കിൽ DRAGON DICTATION സേവനമോ ഒരു വിധത്തിലും നിങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

വാചക, ഇമെയിൽ സന്ദേശങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ഉൾപ്പെടുന്ന, എന്നാൽ പരിമിതപ്പെടുത്തിയിട്ടില്ലാത്ത, വാചക ഇൻപുട്ടും വാചിക ആജ്ഞകളും, വഴി അത്തരം ഉപകരണങ്ങളുടെ നിർദിഷ്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഉപകരണങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുന്ന നിർദിഷ്ട ക്ലയന്‍റ്/സെർവർ ആപ്ലിക്കേഷനുകൾ Swype സോഫ്റ്റ്‌വെയർ, Dragon Dictation സേവനത്തിൽ ഉൾക്കൊള്ളുന്നു. വാചക ഇൻപുട്ട് സമ്പ്രദായം നൽകുകയും Nuance ഫെസിലിറ്റിയിൽ ("സേവനം") ഇൻസ്റ്റാൾ ചെയ്ത Dragon Dictation സെർവർ ആപ്ലിക്കേഷനുകളിൽ പ്രവേശിക്കുന്നതിന് ഉപയോക്താക്കൾക്ക് അനുമതി നൽകുകയും ചെയ്യുന്നതും സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനും സേവനത്തിൽ പ്രവേശിക്കുന്നതിനും Nuance നൽകുന്ന അനുബന്ധ ഡോക്യുമെന്‍റേഷനും ഉൾപ്പെടെ Nuance-ഉം അതിന്‍റെ വിതരണക്കാരും നിങ്ങൾക്ക് ലഭ്യമാക്കുന്ന, ഏതെങ്കിലും അധിക Swype സോഫ്റ്റ്‌വെയർ, ("സോഫ്റ്റ്‌വെയർ"), ഉൾപ്പെടെയുള്ള Swype സോഫ്റ്റ്‌വെയർ ഡൗൺലോഡുചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഇനിപ്പറയുന്ന പൊതുവായ നിബന്ധനകളും വ്യവസ്ഥകളും നിങ്ങളെ അനുവദിക്കുന്നു.

1. ലൈസൻസ് അനുമതി. ഒരു ഒറ്റ ഉപകരണത്തിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും, Nuance-ഉം അതിന്‍റെ വിതരണക്കാരും ലഭ്യമാക്കിയിട്ടുള്ള സോഫ്റ്റ്‌വെയറിലും സേവനത്തിലും പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലും ഭാഷകളിലും മാത്രം അത്തരം ഉപകരണത്തിലെ സോഫ്റ്റ്‌വെയർ വഴി സേവനത്തിലേക്ക് പ്രവേശിക്കുന്നതിനും, ഒബ്ജക്റ്റ് കോഡ് രൂപത്തിൽ മാത്രമുള്ള, ഒരു വ്യക്തിഗതമായ, നോൺ-എക്സ്ക്ലൂസീവായ, കൈമാറ്റം ചെയ്യാനാകാത്ത, ഉപലൈസൻസ് നൽകാനാകാത്ത, റദ്ദാക്കാവുന്നതുമായ പരിമിത ലൈസൻസ്, Nuance-ഉം അതിന്‍റെ വിതരണക്കാരും നിങ്ങൾക്ക് ("ലൈസൻസീ") അനുവദിക്കുന്നു. Nuance സമയാസമയങ്ങളിൽ കാലികമാക്കിയേക്കാവുന്ന http://www.nuancemobilelife.com, എന്ന Nuance വെബ്‌സൈറ്റിൽ വിവരിച്ചിട്ടുള്ള ഒരു അംഗീകൃത മൊബൈൽ ഉപകരണമാണ് ഒരു "ഉപകരണം" എന്നത്. ഭാഷകൾ, കീബോർഡുകൾ, അല്ലെങ്കിൽ നിഘണ്ടുക്കൾ എന്നിവ ഉൾപ്പെടെ, എന്നാൽ പരിമിതപ്പെടുത്താത്ത അധിക സോഫ്റ്റ്‌വെയർ ഡൗൺലോഡുകൾ Nuance ലഭ്യമാക്കിയേക്കാമെന്നതും, ഇതിനുകീഴെ നൽകിയിട്ടുള്ള സോഫ്റ്റ്‌വെയറിനോടൊപ്പം മാത്രം അധിക സോഫ്റ്റ്‌വെയർ ഡൗൺലോഡുകൾ നിങ്ങൾക്ക് ഉപയോഗിക്കാമെന്നതും, അത്തരം അധിക സോഫ്റ്റ്‌വെയർ ഡൗൺലോഡുകളുടെ ഉപയോഗം ഈ ഉടമ്പടിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്നതും നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സോഫ്റ്റ്‌വെയറും സേവനവും ഡൗൺലോഡുചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷി വഴി (ഉദാ, Google, Amazon, Apple) നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതൊരു ഫീസിനും നിരക്കീടാക്കലിനും ഉള്ള ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. ഈ ഉടമ്പടിയിൽ പ്രതിപാദിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സേവനത്തിനായി അത്തരം മൂന്നാം കക്ഷിക്കുള്ള ഏതെങ്കിലും പെയ്മെന്‍റുകൾ റീഫണ്ട് ചെയ്യുന്നതിന് Nuance-ന് നിയമബാധ്യത ഉണ്ടായിരിക്കുന്നതല്ല. ഡാറ്റ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സോഫ്റ്റ്‌വെയറും സേവനവും നിങ്ങളുടെ വയർലസ് നെറ്റ്‌വർക്ക് ഉപയോഗിക്കുമെന്നും നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററും മറ്റ് മൂന്നാം കക്ഷികളും സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും എയർടൈമിന് നിരക്കീടാക്കുമെന്നും ഡാറ്റ കൂടാതെ/അല്ലെങ്കിൽ ഉപയോഗ ഫീസ് ഈടാക്കുമെന്നും നിങ്ങൾ മനസ്സിലാക്കുകയും അതിനു സമ്മതിക്കുകയും ചെയ്യുന്നു.

2. ലൈസൻസിയുടെ നിയമബാധ്യതകൾ.

2.1. നിയന്ത്രണങ്ങൾ. നിങ്ങൾ ഇവ ചെയ്യാൻ പാടില്ല (നിയമം അനുവദിച്ചിട്ടുള്ളത് ഒഴികെ): (a) Nuance രേഖാമൂലം മറ്റുവിധത്തിൽ അംഗീകരിക്കാത്ത പക്ഷം സോഫ്റ്റ്‌വെയറിൽ അല്ലെങ്കിൽ സേവനത്തിലേക്ക് യാന്ത്രികമാക്കിയ അല്ലെങ്കിൽ റെക്കോർഡുചെയ്ത ഏതൊരു ചോദ്യങ്ങളും സമർപ്പിക്കാൻ പാടില്ല; (b) നിങ്ങളുടെ സ്വന്തം ഉപയോഗത്തിനല്ലാതെ സോഫ്റ്റ്‌വെയറും സേവനവും ഉപയോഗിക്കാൻ പാടില്ല; (c) സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ അല്ലെങ്കിൽ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട മാർഗ്ഗത്തിലൂടെയോ അല്ലാതെ സേവനത്തിൽ പ്രവേശിക്കാൻ പാടില്ല; (d) സോഫ്റ്റ്‌വെയർ മുഴുവനായോ ഭാഗികമായോ പകർത്തുകയോ, പുനരുൽപ്പാദിപ്പിക്കുകയോ, വിതരണം ചെയ്യുകയ്യോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ തനിപ്പകർപ്പെടുക്കയോ ചെയ്യാൻ പാടില്ല; (e) സോഫ്റ്റ്‌വെയറിലെ അല്ലെങ്കിൽ സേവനത്തിലെ ഏതെങ്കിലും അവകാശങ്ങൾ മുഴുവനായോ ഭാഗികമായോ വിൽക്കുകയോ, പാട്ടത്തിനുനൽകുകയോ, ലൈസൻസ് ചെയ്യുകയോ, ഉപലൈസൻസ് നൽകുകയോ, വിതരണം ചെയ്യുകയോ, നിയോഗിക്കുകയോ, കൈമാറുകയോ, മറ്റ് വിധത്തിൽ അനുവദിക്കുകയോ ചെയ്യാൻ പാടില്ല; (f) സോഫ്റ്റ്‌വെയറിന്‍റെ അല്ലെങ്കിൽ സേവനത്തിന്‍റെ പരിഷ്ക്കരണം, പോർട്ട്, പരിഭാഷ, അല്ലെങ്കിൽ ഉൽഭിതമായ വർക്കുകൾ സൃഷ്ടിക്കാൻ പാടില്ല; (g) ഒരു വിധത്തിലും സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സേവനം ഡീകമ്പൈൽ, ഡിസ്അസമ്പിൾ, റിവേഴ്സ് എഞ്ചിനീയർ ചെയ്യുകയോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഏതെങ്കിലും സോഴ്സ് കോഡ്, ഉൾക്കൊണ്ടിരിക്കുന്ന ആശയങ്ങൾ, അല്ലെങ്കിൽ ആൽഗരിതങ്ങൾ ഗ്രഹിക്കുകയോ, പുനർനിർമ്മിക്കുകയോ, തിരിച്ചറിയുകയോ അല്ലെങ്കിൽ കണ്ടുപിടിക്കുകയോ ചെയ്യാൻ പാടില്ല; (h) ഏതെങ്കിലും സോഫ്റ്റ്‌വെയറിൽ നിന്ന് ഉടമസ്ഥാവകാശ അറിയിപ്പുകൾ, ലേബലുകൾ അല്ലെങ്കിൽ മുദ്രകൾ നീക്കംചെയ്യാൻ പാടില്ല; അല്ലെങ്കിൽ (i) മൂന്നാം കക്ഷികൾ വഴി ലഭ്യമായ ഉൽപ്പന്നങ്ങളുമായി അല്ലെങ്കിൽ സേവനങ്ങളുമായുള്ള താരതമ്യത്തിന്‍റെ അല്ലെങ്കിൽ അവയ്ക്കെതിരായ ബഞ്ച്മാർക്കിംഗിന്‍റെ ഉദ്ദേശ്യങ്ങൾക്കായി സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സേവനം ഉപയോഗിക്കാൻ പാടില്ല.

3. ഉടമസ്ഥതാ അവകാശങ്ങൾ.

3.1. സോഫ്റ്റ്‌വെയറും സേവനവും. മുഴുവൻ പേറ്റന്‍റും പകർപ്പവകാശവും വ്യാപാര രഹസ്യവും വ്യാപാരമുദ്രയും അതുമായി ബന്ധപ്പെട്ട മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെ, എന്നാൽ പരിമിതപ്പെടുത്തിയിട്ടില്ലാത്ത, സോഫ്റ്റ്‌വെയറിലെയും സേവനത്തിലെയും എല്ലാ അവകാശവും ഉടമസ്ഥാവകാശവും താൽപ്പര്യവും കൂടാതെ Nuance-ലും കൂടാതെ/അല്ലെങ്കിൽ അതിന്‍റെ ലൈസൻസറുകളിലും മാത്രമായി നിക്ഷിപ്തമായിരിക്കുന്ന അത്തരം അവകാശങ്ങൾക്കുള്ള മുഴുവൻ ഉടമസ്ഥാവകാശവും Nuance-നും അതിന്‍റെ ലൈസൻസറുകൾക്കും സ്വന്തമാണ്. സോഫ്റ്റ്‌വെയറിന്‍റെയോ അല്ലെങ്കിൽ സേവനത്തിന്‍റെയോ അംഗീകൃതമല്ലാത്ത പകർത്തൽ അല്ലെങ്കിൽ മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ അനുസരിക്കുന്നതിലുള്ള പരാജയം, ഈ ഉടമ്പടിയുടെയും ഇതിനു കീഴിൽ അനുവദിച്ചിട്ടുള്ള എല്ലാ ലൈസൻസുകളുടെയും യാന്ത്രികമായ നീക്കം ചെയ്യലിന് അത് ഇടയാക്കും, മാത്രമല്ല നിയമലംഘനത്തിനെതിരെയുള്ള എല്ലാ നിയമപരവും ന്യായവുമായ പരിഹാരങ്ങൾ Nuance-ന് ലഭ്യമാക്കുകയും ചെയ്യും.

3.2. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ. സോഫ്റ്റ്‌വെയറിൽ അറിയിപ്പുകൾ കൂടാതെ/അല്ലെങ്കിൽ അധിക നിബന്ധനകളും വ്യവസ്ഥകളും ആവശ്യപ്പെടുന്ന മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ അടങ്ങിയേക്കാം. അത്തരം ആവശ്യമായ മൂന്നാം കക്ഷി അറിയിപ്പുകൾ കൂടാതെ/അല്ലെങ്കിൽ അധിക നിബന്ധനകളും വ്യവസ്ഥകളും http://swype.com/attributions എന്നതിൽ ലഭ്യമാണ്, കൂടാതെ ഈ ഉടമ്പടിയുടെ ഭാഗമായി ചേർത്തിട്ടുമുണ്ട്. ഈ ഉടമ്പടി അംഗീകരിക്കുന്നതിലൂടെ, മേൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ അധിക നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു.

3.3. സ്പീച്ച് ഡാറ്റയും ലൈസൻസിംഗ് ഡാറ്റയും.

(a) സ്പീച്ച് ഡാറ്റ. സേവനത്തിന്‍റെ ഭാഗമായി, സംസാരം തിരിച്ചറിയലും സേവനത്തിന്‍റെ മറ്റ് അനുബന്ധഭാഗങ്ങളും മറ്റ് Nuance സേവനങ്ങളും ഉൽപ്പന്നങ്ങളും ട്യൂൺ ചെയ്യുന്നതിനും സമ്പന്നമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും താഴെ നിർവചിച്ചിട്ടുള്ളതു പോലെ സ്പീച്ച് ഡാറ്റ Nuance ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഈ ഉടമ്പടിയുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിലൂടെ, സേവനത്തിന്‍റെ ഭാഗമായി സ്പീച്ച് ഡാറ്റ Nuance ശേഖരിച്ചേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, കൂടാതെ അത്തരം വിവരങ്ങൾ Nuance അല്ലെങ്കിൽ Nuance-ന്‍റെ നിർദ്ദേശത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്നാം കക്ഷികൾ രഹസ്യാത്മകതാ ഉടമ്പടികൾക്ക് അനുസൃതമായി സംസാരം തിരിച്ചറിയലും സേവനത്തിന്‍റെ മറ്റ് അനുബന്ധഭാഗങ്ങളും മറ്റ് Nuance സേവനങ്ങളും ഉൽപ്പന്നങ്ങളും ട്യൂൺ ചെയ്യുന്നതിനും സമ്പന്നമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മാത്രം ഉപയോഗിക്കുന്നതുമാണ്. മുകളിൽ പ്രതിപാദിച്ചിരിക്കുന്നവയ്ക്ക് ഒഴികെയുള്ള ഏതെങ്കിലും ഉദ്ദേശ്യത്തിനായി ഏതെങ്കിലും സ്പീച്ച് ഡാറ്റയിലെ വിവര ഘടകങ്ങൾ Nuance ഉപയോഗിക്കില്ല. ഇതിനു കീഴിൽ നിങ്ങൾ നൽകുന്ന അല്ലെങ്കിൽ സേവനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന ഓഡിയോ ഫയലുകൾ, ബന്ധപ്പെട്ട ട്രാൻസ്ക്രിപ്ഷനുകൾ, ലോഗ് ഫയലുകൾ എന്നിവയാണ് "സ്പീച്ച് ഡാറ്റ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങൾ നൽകുന്ന ഏതൊരു സ്പീച്ച് ഡാറ്റയും രഹസ്യാത്മകമായി തുടരും, ഒരു കോടതി ഉത്തരവ് പോലുള്ള നിയമപരമായ അല്ലെങ്കിൽ റെഗുലേറ്ററി ആവശ്യങ്ങൾ നിറവേറ്റുന്നതിന് അല്ലെങ്കിൽ നിയമപരമായി അവശ്യമെങ്കിലും അധികാരപ്പെടുത്തുന്നെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിന് അല്ലെങ്കിൽ ഒരു വിൽപ്പനയുടെയോ Nuance-ന്‍റെ മറ്റൊരു സ്ഥാപനവുമായുള്ള ലയനത്തിന്‍റെയോ ഏറ്റെടുക്കലിന്‍റെയോ സന്ദർഭത്തിലും ആവശ്യമാകുന്ന പക്ഷം ഇത് വെളിപ്പെടുത്തിയേക്കാം.

(b) ലൈസൻസിംഗ് ഡാറ്റ. സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും ഭാഗമായി, താഴെ നിർവചിച്ചിരിക്കുന്നതു പോലെ Nuance-ഉം അതിന്‍റെ വിതരണക്കാരും ലൈസൻസിംഗ് ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും പ്രൊവിഷന്‍റെ ഭാഗമായി ലൈസൻസിംഗ് ഡാറ്റ Nuance ശേഖരിച്ചേക്കാമെന്നത് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. Nuance-ന്‍റെ നിർദ്ദേശങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നതിനും രഹസ്യാത്മകതാ ഉടമ്പടികൾ അനുസരിക്കുന്നതിനും ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും Nuance-നെ അല്ലെങ്കിൽ മൂന്നാം കക്ഷികളെ സഹായിക്കുന്നതിന് ലൈസൻസിംഗ് ഡാറ്റ ഉപയോഗിക്കുന്നു. ഏതെങ്കിലും വ്യക്തിയുമായി നേരിട്ട് ബന്ധം അനുവദിക്കാത്ത രൂപത്തിലാണ് ലൈസൻസിംഗ് ഡാറ്റ എന്നതിനാൽ ലൈസൻസിംഗ് ഡാറ്റയെ വ്യക്തിപരമല്ലാത്ത വിവരങ്ങളായി പരിഗണിക്കുന്നു. "ലൈസൻസിംഗ് ഡാറ്റ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സോഫ്റ്റ്‌വെയറും നിങ്ങളുടെ ഉപകരണവും സംബന്ധിച്ച വിവരങ്ങൾ എന്നാണ്, ഉദാഹരണത്തിന്: ഉപകരണ ബ്രാൻഡ്, മോഡൽ നമ്പർ, ഡിസ്പ്ലേ, ഉപകരണ ഐഡി, ഐപി വിലാസം, സമാന ഡാറ്റ.

(c) സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും നിങ്ങളുടെ ഉപയോഗത്തിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സിലും കൂടാതെ/അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലും Nuance-ഉം മൂന്നാം കക്ഷി പങ്കാളികളും വഴിയുള്ള സംഭരണത്തിനും സംസ്കരണത്തിനും ഉപയോഗത്തിനും വേണ്ടി കൈമാറുന്നത് ഉൾപ്പെടെ സ്പീച്ച് ഡാറ്റയുടെയും ലൈസൻസിംഗ് ഡാറ്റയുടെയും ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ശേഖരണവും ഉപയോഗവും നിങ്ങൾ സമ്മതിക്കുന്നതായി നിങ്ങൾ മനസ്സിലാക്കുന്നു.

(d) സ്പീച്ച് ഡാറ്റയും ലൈസൻസിംഗ് ഡാറ്റയും Nuance-ന്‍റെ ബാധകമായ സ്വകാര്യതാ നയത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്, http://www.nuance.com/company/company-overview/company-policies/privacy-policies/index.htmൽ Nuance-ന്‍റെ സ്വകാര്യതാ നയം കാണുക.

4. പിന്തുണ. സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും വിലയിരുത്തലും ടെസ്റ്റിംഗും സംബന്ധിച്ച പ്രോസസ്സിന് സൗകര്യമൊരുക്കുന്നതിനായി, ലൈസൻസിക്ക് http://www.nuancemobilelife.com ൽ Nuance-ന്‍റെ പതിവ് ചോദ്യങ്ങൾ എന്നത് പരിശോധിക്കാവുന്നതാണ്. കൂടുതൽ പിന്തുണയ്ക്കായി, മുൻപറഞ്ഞ വെബ്‌സൈറ്റ് വഴി ലൈസൻസിക്ക് പിന്തുണ അഭ്യർത്ഥിക്കാം, Nuance-ന്‍റെ വ്യക്തിഗതമായ ലഭ്യതയ്ക്ക് അനുസൃതമായി, സോഫ്റ്റ്‌വെയറിന്‍റെയും സേവനത്തിന്‍റെയും പ്രവർത്തനങ്ങളുടെയും സവിശേഷതകളുടെയും പ്രവർത്തനങ്ങളുടെ തകരാർ കൂടാതെ/അല്ലെങ്കിൽ വിശദീകരണം സംബന്ധിച്ച് യുക്തിസഹമായ പിന്തുണാ സേവനങ്ങൾ ഫാക്സ്, ഇമെയിൽ അല്ലെങ്കിൽ മറ്റ് വിധത്തിൽ ലൈസൻസിക്ക് Nuance നൽകുന്നതാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് 48 ബിസിനസ് മണിക്കൂറിനുള്ളിൽ Nuance പിന്തുണ മറുപടി നൽകും (വാരാന്ത്യങ്ങളും നിയമപരമായ/കമ്പനി അവധി ദിനങ്ങളും ഒഴികെ).

5. നിരാകരണം അല്ലെങ്കിൽ വാറന്‍റികൾ. സോഫ്റ്റ്‌വെയറും സേവനവും നിങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിന് അനുവാദം നൽകിക്കൊണ്ടാണ് NUANCE-ഉം അതിന്‍റെ വിതരണക്കാരും സോഫ്റ്റ്‌വെയറും സേവനവും നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ആനുഷംഗികമായി, നഷ്ടത്തിൽ നിന്നോ തകരാറിൽ നിന്നോ നിങ്ങളുടെ ഡാറ്റയെയും സിസ്റ്റങ്ങളെയും പരിരക്ഷിക്കുന്നതിന് അത്യാവശ്യമായ എല്ലാ മുൻകരുതലുകളും പരിരക്ഷണങ്ങളും എടുക്കുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. എല്ലാ പിഴവുകളൊടും കൂടിതന്നെ, ഏതെങ്കിലും തരത്തിലുള്ള വാറന്‍റിയൊന്നുമില്ലാതെ "ഉള്ളതിൻപടി" ആണ് NUANCE-ഉം അതിന്‍റെ ലൈസൻസറുകളും വിതരണക്കാരും സോഫ്റ്റ്‌വെയറും സേവനവും നൽകുന്നത്. ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, NUANCE-ഉം അതിന്‍റെ ലൈസൻസറുകളും വിതരണക്കാരും മർക്കൻഡബിളിറ്റിയും ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസും അല്ലെങ്കിൽ നോൺ-ഇൻഫ്രിഞ്ച്മെന്‍റും സംബന്ധിച്ച ഏതെങ്കിലും വാറന്‍റികൾ ഉൾപ്പെടെ ഏതെങ്കിലും പ്രകടമായതോ സൂചിതമായതോ ആയ വാറന്‍റികൾ നിയതമായി നിരാകരിക്കുന്നു.

6. ബാധ്യതകളുടെ പരിധി. ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, സോഫ്റ്റ്‌വെയറിന്‍റെ അല്ലെങ്കിൽ സേവനത്തിന്‍റെ ഉപയോഗത്തിൽ നിന്നുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷമായതോ, പരോക്ഷമായതോ, പ്രത്യേകമായതോ, ആകസ്മികമായതോ, ആനുഷംഗികമായതോ, അനുകരണീയമായതോ ആയ തകരാറുകൾക്കും ലാഭങ്ങളുടെ നഷ്ടം, ഡാറ്റ നഷ്ടം, ഉപയോഗ നഷ്ടം, ബിസിനസ് തടസപ്പെടൽ എന്നിവയുടെ തകരാറുകൾക്കും അല്ലെങ്കിൽ കവറിന്‍റെ ചെലവ് എന്നിവ ഉൾപ്പെടെ എന്നാൽ പരിമിതപ്പെടുത്തിയിട്ടില്ലാത്തവയ്ക്കായും ഒരു തരത്തിലും NUANCE-ന് ബാധ്യതയുണ്ടായിരിക്കുന്നതല്ല, എന്നിരുന്നാലും, ബാധ്യതയുടെ ഏതെങ്കിലും തത്വത്തിനു കീഴിൽ, അത്തരത്തിലുള്ള തകരാറിന്‍റെ സാധ്യത മുൻകൂട്ടി ഉപദേശിക്കുകയോ ബോധ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും ഇത് ബാധകമാണ്.

7. കാലയളവും നീക്കംചെയ്യലും. ഈ ഉടമ്പടിയിലെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ സ്വീകരിക്കുന്ന സമയത്ത് ഈ ഉടമ്പടി ആരംഭിക്കുകയും നീക്കംചെയ്യലിൽ കാലഹരണപ്പെടുകയും ചെയ്യും. Nuance സ്വന്തം വിവേചനാധികാരത്തിൽ, ഏതു സമയത്തും, കാരണത്തോടെയോ അല്ലാതെയോ, സേവനം കാലഹരണപ്പെട്ടതായോ നീക്കം ചെയ്തതായോ നിങ്ങളെ അറിയിച്ചുകൊണ്ട് ഈ ഉടമ്പടി, കൂടാതെ/അല്ലെങ്കിൽ ഇതിനുകീഴിൽ അനുവദിക്കുന്ന ലൈസൻസുകൾ നീക്കം ചെയ്യാം. ഇതിലെ ഏതെങ്കിലും ഇനങ്ങളും വ്യവസ്ഥകളും നിങ്ങൾ ലംഘിക്കുകയാണെങ്കിൽ ഈ ഉടമ്പടി യാന്ത്രികമായി നീക്കംചെയ്യും. നീക്കംചെയ്യലിന്‍റെ അടിസ്ഥാനത്തിൽ, നിങ്ങൾ സോഫ്റ്റ്‌വെയറിന്‍റെ ഉപയോഗം ഉടനടി നിർത്തേണ്ടതും എല്ലാ പകർപ്പുകളും ഇല്ലാതാക്കേണ്ടതുമാണ്.

8. കയറ്റുമതി അനുയോജ്യത. നിങ്ങൾ പ്രതിനിധീകരിക്കുകയും വാറന്‍റ് നൽകുകയും ചെയ്യുന്നു (i) യു.എസ്. സർക്കാറിന്‍റെ നാവികവിലക്കിനു വിധേയമായ ഒരു രാജ്യത്ത് അല്ലെങ്കിൽ "ഭീകരതയെ പിന്തുണയ്ക്കുന്നു" എന്ന് യു.എസ്. സർക്കാർ വ്യക്തമാക്കിയിട്ടുള്ള ഒരു രാജ്യത്ത് ആയിരിക്കരുത് നിങ്ങൾ; കൂടാതെ (ii) യു.എസ്. സർക്കാർ നിരോധിച്ചിട്ടുള്ള അല്ലെങ്കിൽ വിലക്കിയിട്ടുള്ള കക്ഷികളുടെ ഏതെങ്കിലും പട്ടികയിൽ നിങ്ങൾ പെടുന്നില്ല.

9. വ്യാപാരമുദ്രകൾ. സോഫ്റ്റ്‌വെയറിൽ അല്ലെങ്കിൽ സേവനത്തിൽ അടങ്ങിയിരിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ മൂന്നാം-കക്ഷി വ്യാപാരമുദ്രകൾ, വ്യാപാര നാമങ്ങൾ, ഉൽപ്പന്ന പേരുകൾ, ലോഗോകൾ ("വ്യാപാരമുദ്രകൾ") അവയുടെ ബന്ധപ്പെട്ട ഉടമകളുടെ വ്യാപാരമുദ്രകളോ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രകളോ ആണ്, മാത്രമല്ല അത്തരം വ്യാപാരമുദ്രകളുടെ ഉപയോഗം വ്യാപാരമുദ്രയുടെ ഉടമയുടെ പ്രയോജനത്തിനായി ബാധകമാക്കിയിട്ടുള്ളതാണ്. അത്തരം വ്യാപാരമുദ്രകളുടെ ഉപയോഗം ഇന്‍റർഓപ്പറബിളിറ്റിയെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നു, കൂടാതെ ഇനിപ്പറയുന്നതിനെ സ്ഥാപിക്കുന്നുമില്ല: (i) അത്തരം കമ്പനിയുമായി Nuance വഴിയുള്ള ഒരു അഫിലിയേഷൻ, അല്ലെങ്കിൽ (ii) Nuance-ന്‍റെയും അതിന്‍റെ ഉൽപ്പന്നങ്ങളുടെയും അല്ലെങ്കിൽ സേവനങ്ങളുടെയും എൻഡോഴ്സ്മെന്‍റ് അല്ലെങ്കിൽ അംഗീകാരം.

10. നിയന്ത്രണ നിയമം. വിരുദ്ധ നിയമ തത്വങ്ങൾ പരിഗണിക്കാതെ, കോമൺവെൽത്ത് ഓഫ് മസാച്ചുസെറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവയുടെ നിയമങ്ങൾ മുഖേന ഈ ഉടമ്പടി നിയന്ത്രിക്കപ്പെടുന്നതാണ്, ഈ ഉടമ്പടിയിൽ നിന്ന് ഉണ്ടാകുന്ന ഏതൊരു തർക്കവും മേൽപ്പറഞ്ഞ കോമൺവെൽത്തിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളുടെ നീതിന്യായപരിധിയിൽ മാത്രമാകും വരിക എന്നത് നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു. ചരക്കുകളുടെയും ആപ്ലിക്കേഷന്‍റെയും അന്താരാഷ്ട്ര വിൽപ്പനയ്ക്കായുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓഫ് കോൺട്രാക്റ്റ്സ് ഈ ഉടമ്പടിയെ നിയന്ത്രിക്കുന്നില്ല, ഇതിനാൽ പ്രകടമായി ഒഴിവാക്കിയിരിക്കുന്നു.

11. നിബന്ധനകൾ മാറ്റത്തിന് വിധേയം. നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഉൾപ്പെടെ, സൈനപ്പ് സമയത്ത് നിങ്ങൾ നൽകിയിട്ടുള്ള വിലാസത്തിലേക്ക് യുക്തിസഹമായ നോട്ടീസ് നൽകിക്കൊണ്ട് സമയാസമയങ്ങളിൽ ഈ ഉടമ്പടിയുടെ നിബന്ധനകളും വ്യവസ്ഥകളും Nuance മാറ്റിയേക്കാമെന്നത് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ഈ ഉടമ്പടിയിലെ അത്തരം മാറ്റങ്ങൾ നിങ്ങൾ സമ്മതിക്കുന്നില്ലെങ്കിൽ, സേവനങ്ങളും സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നത് നിർത്തുകയാണ് നിങ്ങൾക്കുള്ള ഏക ഉപായം. നിങ്ങളുടെ അവലോകനത്തിനായി അത്തരം മാറ്റം സംബന്ധിച്ച യുക്തിസഹമായ അറിയിപ്പ് Nuance നൽകിയ ശേഷം സോഫ്റ്റ്‌വെയറിന്‍റെ അല്ലെങ്കിൽ സേവനത്തിന്‍റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കുന്നത് നിങ്ങൾ തുടരുന്നത് അത്തരം മാറ്റം നിങ്ങൾ സ്വീകരിച്ചതായി പരിഗണിക്കും.

12. പൊതുവായ നിയമ നിബന്ധനകൾ. Nuance-ന്‍റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഈ ഉടമ്പടിയുടെ കീഴിലുള്ള ഏതെങ്കിലും അവകാശങ്ങൾ അല്ലെങ്കിൽ കടമകൾ നിങ്ങൾ ചുമതലപ്പെടുത്തുകയോ മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുകയോ ചെയ്യാൻ പാടില്ല. ഈ ഉടമ്പടി Nuance-ഉം നിങ്ങളും തമ്മിലുള്ള സമ്പൂർണ്ണ ഉടമ്പടിയാണ്, കൂടാതെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട മറ്റേതൊരു ആശയവിനിമയങ്ങളും അല്ലെങ്കിൽ പരസ്യവും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഈ ഉടമ്പടിയിലെ ഏതെങ്കിലും പ്രൊവിഷൻ അസാധുവോ നടപ്പാകാത്തതോ ആവുകയാണെങ്കിൽ, അത്തരം പ്രൊവിഷൻ സാധുവാക്കുന്നതിന് അല്ലെങ്കിൽ നടപ്പാക്കുന്നതിന് ആവശ്യമായ പ്രത്യേകമായ പരിഷ്കരണങ്ങൾ നടത്തുന്നതാണ്, ഈ ഉടമ്പടിയുടെ അവശേഷിക്കുന്ന ഭാഗം പൂർണ്ണമായ സാധുതയിലും പ്രാബല്യത്തിലും തുടരുകയും ചെയ്യും. ഈ ഉടമ്പടിയുടെ ഏതെങ്കിലും അവകാശം അല്ലെങ്കിൽ പ്രൊവിഷൻ നടപ്പാക്കുന്നതിൽ അല്ലെങ്കിൽ പ്രാബല്യപ്പെടുത്തുന്നതിൽ Nuance പരാജയപ്പെടുന്നത്, അത്തരം അവകാശത്തിലോ പ്രൊവിഷനിലോ ഒരു ഒഴിവാക്കൽ ഉണ്ടാക്കുന്നതല്ല. ഈ ഉടമ്പടിയുടെ 2, 3, 5, 6, 7, 9, 10, 12 വിഭാഗങ്ങൾ ഈ ഉടമ്പടിയുടെ കാലഹരണം അല്ലെങ്കിൽ നീക്കംചെയ്യലിനെ അതിജീവിക്കുന്നതാണ്.